ഇന്ത്യൻ ക്രിക്കറ്റ് താരം ഷഹബാസ് നദീം തൻ്റെ 20 വർഷത്തെ കരിയർ അവസാനിപ്പിച്ച് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ താൻ തുടർന്നും കളിക്കുമെന്ന് വിരമിക്കൽ പ്രസ്താവനയിൽ താരം പറഞ്ഞു “വളരെ നാളായി ഞാൻ വിരമിക്കണമെന്ന് ആലോചിച്ചിരുന്നു. മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചു. കളിക്കുന്നത് തുടരാൻ നിങ്ങൾക്ക് പ്രചോദനം ആവശ്യമാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, ”നദീം ESPNcriinfo യോട് പറഞ്ഞു.“ഇന്ത്യൻ ടീമിൽ കളിക്കാൻ എനിക്ക് അവസരം ലഭിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എൻ്റെ സ്ഥാനത്ത് ഒരു യുവതാരത്തിന് അവസരം ലഭിക്കുന്നതാണ് നല്ലത്. ലോകമെമ്പാടുമുള്ള വ്യത്യസ്ത ടി20 ലീഗുകളിൽ കളിക്കാൻ ഞാൻ പദ്ധതിയിടുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് അദ്ദേഹം അവസാനമായി ജാർഖണ്ഡിനായി കളിച്ചത്. മത്സരത്തിൽ അദ്ദേഹം 3 വിക്കറ്റും 46 റൺസും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റിൽ യഥാക്രമം 542, 175, 125 വിക്കറ്റുകൾ നേടിയ നദീം 32 അഞ്ച് വിക്കറ്റ് നേട്ടങ്ങളും 7 , 10 വിക്കറ്റ് നേട്ടവും നേടി. 2019 ൽ, റാഞ്ചിലെ JSCA ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.