നിയന്ത്രണ രേഖ ലംഘിക്കാനുള്ള ചൈനിസ് നീക്കം വിഫലമാക്കി ഇന്ത്യൻ സേന

അരുണാചൽ പ്രദേശ് മേഖലയിൽ നിയന്ത്രണ രേഖ ലംഘിക്കാനുള്ള ചൈനിസ് നീക്കം ഇന്ത്യൻ സേന വിഫലമാക്കി. 200ഓളം ചൈനീസ് സൈനികർ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇരു സൈന്യവും രണ്ട് മണിയ്ക്കൂറോളം മുഖാമുഖം തുടർന്നതായാണ് റിപ്പോർട്ട്.

അരുണാചൽ പ്രദേശ് സംസ്ഥാനത്തിന് മേലുള്ള ചൈനയുടെ കണ്ണ് ഇപ്പോഴും പഴയത് പോലെ തന്നെ. കഴിഞ്ഞയാഴ്ച അരുണാചലിലെ തവാങ് മേഖലയിലാണ് പുതിയ പ്രകോപനം ചൈനിസ് സൈന്യം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് നീക്കം ഇന്ത്യ തിരിച്ചറിഞ്ഞു. 200ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതിരോധം ഉയർത്തി കാത്ത് നിന്ന ഇന്ത്യൻ സൈന്യം ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിച്ചു.

എല്ലാ ദിവസവുമുള്ള പട്രോളിംഗിനിടെയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്താൻ ലക്ഷ്യമിടുന്നത് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. രണ്ടിലേറെ മണിക്കൂറുകളോളം സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരുന്നു എന്നാണ് സേനാവൃത്തങ്ങൾ സ്ഥിതികരിച്ചത്. കമാൻഡോമാർ തമ്മിൽ നടന്ന ചർച്ചയ്ക്ക് ഒടുവിൽ ചൈന പിൻ വാങ്ങാൻ തുടർന്ന് തയ്യാറാകുകയായിരുന്നു. അടുത്ത ആഴ്ച നടക്കുന്ന സൈനിക തല യോഗത്തിൽ ഇന്ത്യ വിഷയം ഉന്നയിക്കും.

പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകും എന്ന നയമാകും ഇന്ത്യ വ്യക്തമാക്കുക എന്ന് സൈനിക വ്യത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 15ന് നടന്ന ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ അസ്വാരസ്യങ്ങൾ രൂക്ഷമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *