ജപ്പാനില്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടാകും;ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ


Prime Minister Narendra Modi's visit to the United States begins today

ജപ്പാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. ജപ്പാനില്‍ ഭൂചലനവും സുനാമിയും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ജപ്പാനിലെ ഇഷികാവയിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും ഉണ്ടായത്.


ഇഷികാവയിലുണ്ടായ നാശനഷ്ടങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ദുരിതബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ജപ്പാന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ നിലകൊള്ളുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എക്‌സ് മാധ്യമത്തിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം വ്യക്തമാക്കിയത്.




Sharing is Caring