ഇന്ത്യ -വെസ്റ്റിൻഡീസ് ഏകദിന പരമ്പര; ആദ്യ മത്സരം വെള്ളിയാഴ്ച

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയത്തോടെ തന്നെ തുടങ്ങാനാവും ഇരുടീമുകളുടെയും ലക്ഷ്യമിടുക.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങളിലാതെയാണ് ഇന്ത്യ വിന്‍ഡീസിലെത്തിയിരിക്കുന്നത്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

പന്തിനു വിശ്രമം നല്‍കിയതിനാല്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ചാം നമ്പറിലായിരിക്കും സഞ്ജു കളിച്ചേക്കുക. മൂന്നാമനായി മികച്ച ഫോമിലുള്ള ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും നാലാമനായി സൂര്യകുമാര്‍ യാദവും ഇറങ്ങിയേക്കും. ധവാനൊപ്പം ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *