ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം ഇന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് ലഖ്നൗവിലാണ് മത്സരം.ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണുണ്ട്.

ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.മധ്യപ്രദേശുകാരന്‍ ബാറ്റര്‍ രജത് പട്ടിദാറും ബംഗാളില്‍ നിന്നുള്ള പേസര്‍ മുകേഷ് കുമാറുമാണ് ടീമിലെ പുതുമുഖങ്ങള്‍.ഈ മാസം ഒമ്ബതിന് റാഞ്ചിയില്‍ രണ്ടാം ഏകദിനവും ഈ മാസം 11-ന് ദില്ലിയില്‍ മൂന്നാം ഏകദിനവും നടക്കും.മൂന്ന് മത്സര ട്വന്‍റി-20 പരമ്ബര 2-1 ന് നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീംഇന്ത്യ ഏകദിന പരമ്ബരയ്ക്കിറങ്ങുന്നത്.

ഐ എസ് എല്‍ ഒന്‍പതാം സീസണ് നാളെ കൊച്ചിയില്‍ കിക്കോഫ്ഐ എസ് എല്‍ ഒന്‍പതാം സീസണ് നാളെ കൊച്ചിയില്‍ കിക്കോഫാകും.ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഹൈദരാബാദ് എഫ്.സിയാണ് നിലവിലെ ചാമ്ബ്യന്മാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *