ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് കേപ്ടൗണില്‍ ആരംഭിക്കും


ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് കേപ്ടൗണില്‍ ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയാക്കാനാണ് ഇന്ത്യയുടെ ശ്രമം.


നിര്‍ണായക മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ കളിച്ച ആര്‍. അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ ഒഴിവാക്കി ഇന്ത്യ ജഡേജയെയും മുകേഷ് കുമാറിനെതിയും ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്.




Sharing is Caring