ഇന്ത്യ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി സെമിയില്‍ കടന്നു


കോലാലംപുര്‍: നിലവിലെ ചാമ്ബ്യൻമാരായ ഇന്ത്യ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി സെമിയില്‍ കടന്നു. തായ്ലൻഡിനെ 17 ഗോളിന് തകര്‍ത്താണ് മുന്നേറ്റം.ഇതോടെ ഡിസംബറില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി. ഏഷ്യാകപ്പില്‍ തകര്‍പ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. നാല് കളിയില്‍ 39 ഗോളാണ് അടിച്ചുകൂട്ടിയത്.


പാകിസ്ഥാനുമായി സമനില വഴങ്ങിയിരുന്നു.പൂള്‍ എയിലെ അവസാന മത്സരമായിരുന്നു തായ്ലൻഡിനെതിരെയുള്ളത്. മത്സരത്തില്‍ അങ്കത് ബിര്‍ സിങ് നാല് ഗോളടിച്ചു. ഇന്ത്യക്കൊപ്പം പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി. പൂള്‍ ബിയില്‍നിന്ന് മലേഷ്യയും ദക്ഷിണകൊറിയയും കടന്നു. കോലാലംപുരില്‍ ഡിസംബര്‍ അഞ്ചുമുതല്‍ 16 വരെയാണ് ലോകകപ്പ്.




Sharing is Caring