മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്ക, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. അമേരിക്കന്‍ യാത്രയില്‍ സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിക്കും. അഥിന് ശേഷമാണ് മുഖ്യമന്ത്രി ക്യൂബയിലേക്ക പോവുക.
അമേരിക്കയില്‍ ലോക കേരളാ സഭാ മേഖലാ സമ്മേളനവും ലോക ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചയും നടക്കും. കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി യു എ ഇ യാത്ര ഉപേക്ഷിച്ചിരുന്നു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണപ്പത്രം നല്‍കിയതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്.എന്നാല്‍ ഇത്തവണ അമേരിക്ക, ക്യൂബ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.













