തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവം; നാലംഗ സമതി ഇന്നു മുതല്‍ അന്വേഷണം തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിച്ച നാലംഗ സമിതി ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമതി സമഗ്രമായി അന്വേഷിക്കം. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പത്മകുമാര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി എസ്, കോട്ടയം മെഡിക്കല്‍ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവന്‍ എന്നിവരടങ്ങിയതാണ് സമതി.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സമതിയെ നിയോഗിച്ച് ഉത്തരവിറക്കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് ഉത്തരവില്‍ പറയുന്നത്. ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസന്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം അധികൃതരെ നേരത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അലസ മറുപടിയാണ് ലഭിച്ചതെന്നും ഡോ ഹാരിസ് ഹസന്‍ ആവര്‍ത്തിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി സംസാരിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ആശുപത്രികളെ മൊത്തത്തില്‍ താറടിക്കുന്നത് ശരിയല്ലെന്നും ഉപകരണ ക്ഷാമത്തെ കുറിച്ച് ഡോക്ടര്‍ ഹാരിസ് ഹസ്സന്‍ ഉന്നയിച്ച വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *