പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറിയ സംഭവം; ഡിവൈഎഫ്ഐയെ തള്ളി ഇപി ജയരാജൻ

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.

എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം വിശദമായി അന്വേഷിക്കും. കണ്ണൂരിൽ ​ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയം സംഭവം അം​ഗീകരിക്കാനാവാത്തതാണ്. കെപിസിസി ഓഫീസ് ആക്രമിച്ചതും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണത്തിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങുകയാണ് എൽഡിഎഫ്. ഈ മാസം 21 മുതൽ ജില്ലകളിൽ റാലിയും പൊതുയോഗവും നടത്തും.

ഇന്നു നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *