സംസ്ഥാനത്ത് മൂവായിരം കടന്ന് കൊവിഡ് ബാധിതർ; മൂന്ന് മരണം

സംസ്ഥാനത്ത് മൂവായിരം കടന്ന് പ്രതിദിന കൊവിഡ് ബാധിതർ. 3488 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് എറണാകുളത്താണ്(987).

എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇത് ആശങ്കാജനകമാണെന്നും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു

You may also like ....

Leave a Reply

Your email address will not be published.