മണപ്പുറം ഫൗണ്ടേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ: ആഗോള രക്തദാന ദിനത്തോടനുബന്ധിച്ച് മണപ്പുറം ആംബുലൻസ് സർവീസും തൃശൂർ ഐഎംഎയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എടമുട്ടം ശ്രീനാരായണ ഹാളിൽ നടന്ന ക്യാമ്പ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ടി അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് സ്വാഗതം പറഞ്ഞു. രാവിലെ എട്ടു മുതൽ രണ്ടു മണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 52 തവണ രക്തം ദാനം ചെയ്തു മാതൃകയായ തളിക്കുളം സ്വദേശി ജാബിറിനെ ചടങ്ങിൽ ആദരിച്ചു. രക്തദാന൦ ജീവദാനമാണെന്നും ജാബിറിനെപ്പോലുള്ളവർ സമൂഹത്തിനു നൽകുന്ന സന്ദേശം വലുതാണെന്നും എംഎൽഎ പറഞ്ഞു. ക്യാമ്പിൽ രക്തദാനം നടത്തിയ ഇരുന്നോറോളം പേർക്ക് ഐഎംഎ പ്രശംസാപത്രം നൽകി.

ഐഎംഎ ബ്ലഡ് ബാങ്ക് തൃശൂർ മെഡിക്കൽ ഓഫീസർ ഡോക്ടർ എം ജി രാധാകൃഷ്ണൻ ക്യാമ്പിന് നേതൃത്വം നൽകി. വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം അശ്വതി മേനോൻ, നാട്ടിക ഫയർ സ്റ്റേഷൻ ഓഫീസർ ജയകുമാർ, എസ് എൻ എസ് സമാജം സ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, മണപ്പുറം ആംബുലൻസ് സർവീസ് പിആർഒ ആദർശ് വി എ, ആംബുലൻസ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *