രാജസ്ഥാനില്‍ ഹിന്ദു സന്യാസിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊന്ന് കഷ്ണങ്ങളാക്കി. ധോല്‍പൂരിലെ കാഞ്ചനപൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.
കാഞ്ചനപൂരിലെ പ്രധാന ക്ഷേത്രമായ മാത മന്ദിറിലെ പൂജാരിയെയാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു. ഇന്നലെ രാവിലെ ചോരപുരണ്ട പ്ലാസ്റ്റിക് കവറുകള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി പ്ലാസ്റ്റിക് കവറുകള്‍ തുറന്നപ്പോള്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് പൂജാരിയാണെന്നും വ്യക്തമായി

മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇസ്ലാമിക വിശ്വാസിയായിരുന്ന അദ്ദേഹം ഹിന്ദു മതത്തില്‍ ആകൃഷ്ടനായി സനാതന ധര്‍മ്മം സ്വീകരിക്കുകയായിരുന്നു. പിന്നീട് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം ക്ഷേത്രത്തിലെ പൂജാരിയുമായി. ഇതിന് ശേഷം അദ്ദേഹത്തിന് മതതീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.












