ചാണ്ടി ഉമ്മന്റെ ലീഡ് 34,126 കഴിഞ്ഞു. ജെയ്ക് സി തോമസിന്റെ സ്വന്തം തട്ടകം പോലും അദ്ദേഹത്തെ കൈവിട്ടു. ആധികാരികമായ വിജയത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ നീങ്ങുന്നതെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 3300 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു.യു ഡി എഫ് പ്രവര്‍ത്തകര്‍ വിജയാഹ്‌ളാദം തുടങ്ങിക്കഴിഞ്ഞു.
2011 ഉമ്മന്‍ചാണ്ടി നേടിയ മുപ്പത്തിമൂവായിരം വോട്ടിന്റെ ഭൂരിപക്ഷ ചാണ്ടി ഉമ്മന്‍ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യു ഡി എഫ് വിജയം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഉറപ്പിച്ചുകഴിഞ്ഞു.ഇനി അഞ്ച് റൗണ്ട് കൂടി എണ്ണാനുണ്ട്. ഈ മേഖലകളലെല്ലാം യു ഡി എഫ് കനത്ത സ്വാധീനമുള്ള മേഖലകളാണ്. ഇടതുമുന്നണിക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും ചാണ്ടി ഉമ്മന് ലീഡ് ചെയ്യുകയാണ്.














