നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ

നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 8 ജില്ലകളിലും 21 പൊലീസ് സ്റ്റേഷൻ പരിധികളിലും ആണ് ഈ വർഷം സെപ്തംബർ 30 വരെ അഫ്സ നിയമം ദീർഘിപ്പിച്ചത്.സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ നിയമം. ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി.

സൈന്യത്തിന്​ പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ്​ ‘അഫ്​സ്​പ’ അഥവാ ‘ആംഡ്​ ഫോഴ്​സസ്​ സ്​പെഷൽ പവേഴ്​സ്​ ആക്​ട്​’. മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാനും ‘അഫ്സ്പ’ നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *