ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം; സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്

ആലപ്പുഴ: ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയ വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും സെസി ഇതുവരെ കീഴടങ്ങാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ്. നേരത്തെ സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് സെസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായും സെസി പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവര്‍ത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.എന്നാല്‍ സെസി ഇതുവരെ കീഴടങ്ങാന്‍ തയാറായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *