ഐഐസി ലക്ഷ്യയില്‍ പ്രീ റിസള്‍ട്ട് ബാച്ച് അഡ്മിഷന്‍ ആരംഭിച്ചു

കൊച്ചി: കേരളത്തില്‍ പുതിയ പ്രീ റിസള്‍ട്ട് ബാച്ച് ആരംഭിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ. പ്രീ റിസള്‍ട്ട് ബാച്ചിലൂടെ പ്ലസ് ടു റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയ നഷ്ടമില്ലാതെ തങ്ങളുടെ വിദ്യാഭ്യാസം തുടരുവാന്‍ സാധിക്കും. ഐഐസി ലക്ഷ്യയുടെ കേരളത്തിലെ എല്ലാ ക്യാംപസുകളിലും പ്രീ റിസള്‍ട്ട് ബാച്ച് സൗകര്യം ലഭ്യമായിരിക്കും. എസിസിഎ, സിഎ, സിഎംഎ യുഎസ്എ, സിഎംഎ ഇന്ത്യ, സിഎസ് തുടങ്ങിയ കോഴ്സുകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ഐഐസി ലക്ഷ്യ വാഗ്ദാനം ചെയ്യുന്നു.

തടസ്സങ്ങളോ ഇടവേളകളോ ഇല്ലാതെ അക്കാദമിക് മികവ് തുടരുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ഈ പ്രീ റിസള്‍ട്ട് ബാച്ച് ലോഞ്ച് ചെയ്തിരിക്കുന്നത്. കൊമേഴ്സ് മേഖലയിലെ വളര്‍ന്നുവരുന്ന അവസരങ്ങള്‍ വിനിയോഗിക്കുവാന്‍ ഈ പുത്തന്‍ അവസരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താത്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – ഐഐസി ലക്ഷ്യ മാനേജിംഗ് ഡയറക്ടര്‍ ഓര്‍വല്‍ ലയണല്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷാ തീയതികള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലസ്ടു ഫലം പ്രൊഫഷണല്‍ പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിനെ തടസപ്പെടുത്തില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മുന്‍കൂട്ടിയുള്ള തയാറെടുപ്പില്‍ കൂടുതല്‍ സമയം പരീക്ഷയ്ക്ക് ഒരുങ്ങാന്‍ ലഭിക്കുന്നത് പ്രയോജനപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനക്കണക്ക് ഉയര്‍ന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *