ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍പാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിച്ച് ഐ.ഇ.ഇ.ഇ

കോഴിക്കോട്: റോഡ്മാപ് ടു സക്‌സസ് ഇന്‍ എന്‍ജിനീയറിങ്ങ് സ്റ്റഡീസ് എന്ന വിഷത്തില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ച് ഐ.ഇ.ഇ.ഇ മലബാര്‍ സബ് സെക്ഷന്‍. സൈബര്‍പാര്‍ക്ക് സഹ്യ ബില്‍ഡിങ്ങില്‍ നടന്ന സെഷന്‍ സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനിയറിങ്ങില്‍ നിന്നുള്ള നേട്ടങ്ങള്‍, എന്‍ജിനിയറിങ്ങിലെ വിവിധ മേഖലകള്‍, കരിയര്‍ സാധ്യതകള്‍, എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. അക്കാദമിക്, എന്‍ജിനിയറിങ്ങ് രംഗത്തെ വിദഗ്ധരുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കുകയും ചെയ്തു.

എന്‍.ഐ.ടി കോഴിക്കോട് പ്രൊഫസര്‍ ആന്‍ഡ് ഡീന്‍ ഡോ. സമീര്‍ എസ്.എം, എന്‍.ഐ.ടി കോഴിക്കോട് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്ങ് വിഭാഗം പ്രൊഫസര്‍ ആര്‍ക്കിടെക്ട് രിതേഷ് രാജന്‍, ഓപ്പണ്‍ഗ്രേഡ് ഫൗണ്ടേഷന്‍ ഫൗണ്ടര്‍ (ഐ.ഐ.എം ഇന്‍ഡോര്‍) സഹില്‍ സമീര്‍, കെ ഡിസ്‌ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് (കേരളാ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) ശശി പി.എം, വയനാട് സര്‍ക്കാര്‍ എന്‍ജിനിയറിങ്ങ് കോളേജ് പ്രൊഫസര്‍ ആന്‍ഡ് എച്ച്.ഒ.ഡി ഡോ. ഗിലേഷ് എം.പി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ജിനിയറിങ്ങ് മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായാണ് സെഷന്‍ സംഘടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *