സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലും;വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ് സിപി മാത്യു


ഇടുക്കി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലും. തിരുനെറ്റിക്ക് വെടിവെക്കുന്നവര്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരും. കാട്ടാനകളെ പിടികൂടാന്‍ ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്നും സി.പി മാത്യു പറഞ്ഞു.


ഇതിനിടെ ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും.തിങ്കളാഴ്ച്ച മൂന്നാര്‍ ഡി എഫ് ഒ ഓഫീസില്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട് RRT റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്.




Sharing is Caring