ഇടുക്കി ചെറുതോണി ഡാമുകള്‍ മേയ് 31 വരെ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

ഇടുക്കി ചെറുതോണി ഡാമുകള്‍ മേയ് 31 വരെ പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാനായി തുറന്നുകൊടുത്തു. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേര്‍ക്കാകും പ്രവേശനം.

സന്ദര്‍ശകരെ അനുവദിക്കുന്ന കാലയളവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും.ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

ഡാമിനു സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തു ബാരിക്കേഡുകളുംമറ്റും ഉപയോഗിച്ചു വര്‍ക്ക് സൈറ്റുകള്‍ വേര്‍തിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *