ഗാരന്‍റീഡ് സേവിങ്സ് വിഭാഗത്തില്‍ 158 ശതമാനം വളര്‍ച്ചയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്

കൊച്ചി: ഗാരന്‍റീഡ് സേവിങ്സ് പദ്ധതി വിഭാഗത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക വര്‍ഷം 2020 മുതല്‍ 2023വരെ 158 ശതമാനം വളര്‍ച്ച കൈവരിച്ചു. ഉറപ്പായ നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികളോടുള്ള പഭോക്തൃ താല്‍പര്യമാണ് ഈ വളര്‍ച്ച വ്യക്തമാക്കുന്നത്.

ഓഹരി വിപണിയില്‍ അസ്ഥിരത വര്‍ധിച്ചതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഗാരന്‍റീഡ് പദ്ധതികളോട് താല്‍പര്യം ഏറിയത്. ഉറപ്പായ നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ നിക്ഷേപം സുരക്ഷിതമാക്കുകയും സുസ്ഥിരമായ റിട്ടേണും നല്‍കുന്നു. ഈ വിഭാഗം പദ്ധതികള്‍ സാമ്പത്തിക സ്ഥിരതയോടൊപ്പം രണ്ടാമതൊരു വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിനുള്ള സാധ്യത കൂടി നല്‍കുന്നു.

ഉപഭോക്താക്കള്‍ ഒരു ബദല്‍ വരുമാന മാര്‍ഗം തേടുകയാണ്. തങ്ങളുടെ ചില ഉപഭോക്തൃ സൗഹൃദ പദ്ധതികളായ ഐസിഐസിഐ ഗാരന്‍റീഡ് ഇന്‍കം ഫോര്‍ ടുമാറോ, ഐസിഐസിഐസിഐ പ്രൂ ഗോള്‍ഡ്, ഐസിഐസിഐ പ്രൂ സുഖ് സമൃദി എന്നിവ ഉപഭോക്താക്കളുടെ ദീര്‍ഘ കാല സാമ്പത്തിക അഭിലാഷങ്ങള്‍ സാധ്യമാക്കുന്നവെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് വിനോദ് എച്ച് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *