സോചാ സമച്ചാ റിസ്ക് പ്രചാരണ പരിപാടിയുമായി ആക്സിസ് മ്യൂച്വല്‍ ഫണ്ട്

കൊച്ചി: അപകട സാധ്യതകളെ കുറിച്ചു മനസിലാക്കി മികച്ച നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള സോചാ സമച്ചാ റിസ്ക് പ്രചാരണ പരിപാടിക്ക് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. അറിവിന്‍റെ പിന്‍ബലത്തോടെയുള്ള നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ നിക്ഷേപരെ ബോധവല്‍ക്കരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രചാരണ പരിപാടികള്‍.

റിസ്കോമീറ്റര്‍, റിസ്ക്ക് പ്രൊഫൈലര്‍ തുടങ്ങിയവയില്‍ ശ്രദ്ധ പതിപ്പിച്ചു കൊണ്ടാവും പ്രചാരണ പരിപാടികള്‍. മിറം ഇന്ത്യയാണ് പ്രചാരണ പരിപാടികളുടെ ആശയാവിഷ്കാരം നടത്തിയത്.

പല നിക്ഷേപകരും റിസ്ക് എന്നതിനെ പ്രതികൂലമായാണ് വീക്ഷിക്കുന്നതെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു. റിസ്ക് എങ്ങനെയാണ് അവരുടെ സാമ്പത്തിക യാത്രയെ സ്വാധീനിക്കുന്നതെന്ന് നിക്ഷേപകര്‍ മനസിലാക്കണമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അറിവിന്‍റെ ബലത്തിലുള്ള നിക്ഷേപ തീരുമാനങ്ങളുടെ പ്രാധാന്യമാണ് തങ്ങള്‍ പ്രചാരണ പരിപാടിയിലൂടെ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *