ബംഗളൂരു: ഹോട്ടൽ ബുക്കിങ്ങിൽ, ‘ക്യാൻസൽ ഫോർ നോ റീസൺ’ അവസരമൊരുക്കി ഫ്‌ളിപ്‌കാര്‍ട്ട് കമ്പനിയായ ക്ലിയർട്രിപ്പ്. മേഖലയിലെ ഈ ആദ്യ ചുവടുവയ്പ്പിലൂടെ, ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്‍ സമയത്തിന് മുന്‍പായി എപ്പോള്‍ വേണമെങ്കിലും അധിക നിരക്കൊന്നുമില്ലാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ കഴിയും. ബുക്കിങ്ങ് ഒന്നിന് രൂപ 25,000 വരെ മുഴുവന്‍ റീഫണ്ടും ലഭ്യമാകുകയും ചെയ്യും.
ക്ലിയര്‍ട്രിപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര ഹോട്ടലുകളിലെല്ലാം തന്നെ ഈ സൗകര്യം ബാധകമായിരിക്കും.













