ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിച്ചു

കൊച്ചി: ഐസിഐസിഐ ബാങ്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സംയുക്തമായി ‘ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിക്കുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങളാണ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നത്.

ഇന്ധനം, ഇലക്ട്രിസിറ്റി, മൊബൈല്‍, ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍, ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒട്ടേറെ ആനുകൂല്യങ്ങളാണ് ഈ വിസ കാര്‍ഡ് നല്‍കുന്നത്.
ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റഫോം, മൊബൈല്‍ ബാങ്കിങ് ആപ്പ്, ഐമൊബൈല്‍ പേ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കാര്‍ഡിന് അപേക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് 100 ശതമാനം സ്പര്‍ശന രഹിതമായ ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഫിസിക്കല്‍ കാര്‍ഡ് ഉടമയ്ക്ക് ഐസിഐസിഐ ബാങ്ക് അയക്കും. ഉപഭോക്താക്കള്‍ക്ക് ഇടപാടുകളും ക്രെഡിറ്റ് പരിധിയും ഐ മൊബൈല്‍ പേ ആപ്പിലൂടെ സെറ്റ് ചെയ്യാം.

കൂടാതെ ആപ്പും ഇന്റര്‍നെറ്റ് ബാങ്കിങും ഉപയോഗിച്ച് അവര്‍ക്ക് നിലവിലെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അപ്ഗ്രേഡ് ചെയ്ത് ‘ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ ആക്കുകയും ചെയ്യാം.എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനത്തിനായി ചെലവഴിക്കുമ്പോള്‍ നാലു ശതമാനം കാഷ്ബാക്ക്, ഒരു ശതമാനം സര്‍ചാര്‍ജ് ഇളവ് എന്നിവ ഉള്‍പ്പടെ അഞ്ചു ശതമാനം കാഷ് ബാക്ക്, എച്ച്പി പേ ആപ്പ് ഉപയോഗിക്കുമ്പോള്‍ റിവാര്‍ഡ് പോയിന്റായി 1.5 ശതമാനം പേ ബാക്ക്, ഇലക്ട്രിസിറ്റി, മൊബൈല്‍ ആവശ്യങ്ങള്‍, ബിഗ് ബസാര്‍, ഡി മാര്‍ട്ട് തുടങ്ങിയ ഡിപാര്‍ട്ട്മെന്റ് സ്റ്റോറുകളിലെ ഷോപ്പിങ് എന്നിവയ്ക്ക് അഞ്ചു ശതമാനം പേ ബാക്ക് റിവാര്‍ഡ് പോയിന്റ്, പ്രാദേശിക സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും ഷോപ്പ് ചെയ്യുമ്പോള്‍ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും രണ്ട് പേബാക്ക് പോയിന്റ്, കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ പേബാക്ക് അക്കൗണ്ടിലേക്ക് 2000 പേബാക്ക് പോയിന്റുകള്‍, എച്ച്പി ആപ്പ് ഉപയോഗിച്ച് 1000 രൂപയ്ക്കു മുകളില്‍ ഇടപാടു നടത്തുമ്പോള്‍ 100 രൂപ കാഷ്ബാക്ക് തുടങ്ങിയവയാണ് കാര്‍ഡിന്റെ സവിശേഷതകള്‍.

ഉപഭോക്താക്കളുടെ ഏറിയും മാറി കൊണ്ടിരിക്കുന്നതുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ഐസിഐസിഐ ബാങ്ക് നവീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും എച്ച്പിസിഎല്ലുമായി ചേര്‍ന്ന് ‘ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നിലവില്‍ ഇത്തരം കാര്‍ഡുകള്‍ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമാണ് നേട്ടങ്ങള്‍ നല്‍കുന്നതെന്നും ഉപഭോക്താവിന് ഓരോ ഇടപാടിലും നേട്ടം നല്‍കുന്ന ഈ കാര്‍ഡ് അതിരുകള്‍ ഭേദിക്കുകയാണെന്നും ഇത് തീര്‍ച്ചയായും ‘സൂപ്പര്‍ സ്റ്റാര്‍’ സേവിങ്സ് കാര്‍ഡാകുമെന്ന് വിശ്വസിക്കുന്നതായും ഐസിഐസിഐ ബാങ്ക് അരക്ഷിത ആസ്ഥി മേധാവി സുദിപ്ത റോയ് പറഞ്ഞു.

റിവാര്‍ഡുകളും നേട്ടങ്ങളും നല്‍കി ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്ന ‘ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്’ അവതരിപ്പിക്കുന്നതിനായി ഐസിഐസിഐ ബാങ്കുമായി സഹകരിക്കുന്നതില്‍ എച്ച്പിസിഎല്ലിന് സന്തോഷമുണ്ടെന്നും ഡിജിറ്റല്‍ പേയ്മെന്റ് ആവാസ വ്യവസ്ഥ പ്രോല്‍സാഹിപ്പിക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് സഹായിക്കുമെന്നും എച്പി പേ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിന് അധിക മൂല്യ പോയിന്റുകള്‍ ലഭിക്കുമെന്നും എച്ച്പിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, റീട്ടെയില്‍, എസ്.കെ.സൂരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *