പെണ്‍കുട്ടികള്‍ അവസരം ചോദിച്ച്‌ വന്നാല്‍ ഞാന്‍ അകലം പാലിക്കുന്നുണ്ട്; നടന്‍ ടിനി ടോം

കുറഞ്ഞ സമയം കൊണ്ട് തന്നെ കോമേഡിയിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും ഏറെ സുപരിചിതനായ താരമാണ് ടിനി ടോം.

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കോമഡി അവതരിപ്പിക്കുമ്ബോള്‍ അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നത് മോശമാണെന്ന് തുറന്ന് പറയുകയാണ് ടിനി ടോം.

കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച്‌ കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.’അത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ എനിക്കറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു. പെണ്‍കുട്ടികള്‍ വന്നാല്‍ പ്രത്യേകിച്ച്‌ ഞാന്‍ അകലം പാലിക്കുന്നുണ്ട്.

കാലഘട്ടം മാറി. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്. ഞാന്‍ അടുക്കാറില്ല. അപ്പോള്‍ അവര്‍ ജാഡയാണെന്ന് പറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *