മോസ്കോയില്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം:ഒരു മരണം


റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഷെറെമെറ്റൈവോ എയര്‍പോര്‍ട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മെഗാ ഖിംകി ഷോപ്പിംഗ് സെന്ററില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തം പ്രാദേശിക സമയം രാവിലെ 10.45നാണ് അണയ്ക്കാനായത്.


ഷോപ്പിംഗ് സെന്ററിന്റെ 7,000 ചതുരശ്ര മീറ്റര്‍ ഭാഗം നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. ഏകദേശം 480 ദശലക്ഷം വരെ ഡോളറിന്റെ നഷ്ടം വിലയിരുത്തുന്നു.




Sharing is Caring