പാരീസില്‍ ബാറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിന്റെ തലസ്‌ഥാനമായ പാരീസില്‍ ബാറില്‍ വെടിവെപ്പ്. സായുധര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.4 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

തിങ്കളാഴ്‌ച രാത്രി ഫ്രഞ്ച് തലസ്‌ഥാനത്തെ 11ആം അറോണ്ടിസ്‌മെന്റിലാണ് സംഭവം. ആക്രമണം നടത്തിയ രണ്ടുപേരില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണ്. സംശയിക്കുന്നവരുടെയും ഇരകളുടെയും ഐഡന്റിറ്റി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ബാറിലേക്ക് വാഹനത്തില്‍ എത്തിയ അക്രമികള്‍ ചേര്‍ന്ന് ടെറസില്‍ ഇരുന്നവര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ അഞ്ച് പേരില്‍ ഒരാള്‍ സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. മറ്റ് നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *