യെമനില്‍ എണ്ണക്കപ്പലിന് നേരെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം

യെമനില്‍ എണ്ണക്കപ്പലിന് നേരെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള മുകല്ല നഗരത്തിന് സമീപം അല്‍-ദബ എണ്ണ ടെര്‍മിനലില്‍ നിര്‍ത്തിയിട്ട കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.

വാണിജ്യ കപ്പല്‍ അല്‍-ദബ തുറമുഖത്തുണ്ടായിരുന്ന സമയത്താണ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമണമുണ്ടായതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എണ്ണ കയറ്റുമതിയില്‍ നിന്ന് സര്‍ക്കാറിന് വരുമാനം ലഭിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ഏതാനും മാസങ്ങളായി മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തിന് ഇത് ഭംഗംവരുത്തുമോ എന്ന ആശങ്കയിലാണ് രാജ്യവാസികള്‍. ഹൂതി വിമതരും സര്‍ക്കാറും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തിന് ഏതാനുംനാളുകളായി ശമനമുണ്ടായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തി വിമതര്‍ ട്വറ്റ് ചെയ്തു. അല്‍-ദബ തുറമുഖത്തിന് സമീപം എത്തിയ എണ്ണക്കപ്പലിനെ തുരത്തുന്നതില്‍ ഹൂതി സായുധ സംഘം വിജയിച്ചതായി വിമതരുടെ വക്താവ് യാഹിയ സരിയ പറഞ്ഞു.2014 മുതലാണ് യെമനില്‍ ഹൂതി വിമതരും സര്‍ക്കാര്‍ അനുകൂല സേനയും തമ്മില്‍ യുദ്ധം തുടങ്ങിയത്. ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 30ലക്ഷം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *