നജ്റാനിലേക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ; പ്രതിരോധിച്ച്‌ അറബ് സഖ്യം

നജ്‌റാന്‍∙ സൗദി അറേബ്യായുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ നജ്റാനിലേയ്ക്ക് ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യം പ്രതിരോധിച്ചതായി ശനിയാഴ്ച അറിയിച്ചു.

അബ്ഹയിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട സ്ഫോടകാത്മക ഡ്രോണ്‍ സൗദി പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ച്‌ 24 മണിക്കൂറുകള്‍ക്ക് ശേഷമാണു പുതിയ ആക്രമണം.

രണ്ടു മിസൈലുകളും ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു മൊത്തം 64 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു .അതേസമയം യെമനിലെ അല്‍ ജൗഫ് ഗവര്‍ണറേറ്റിലെ ഒരു സൈനിക സൈറ്റ് നശിപ്പിച്ചതായി സഖ്യസേന കൂട്ടിച്ചേര്‍ത്തു. ഹൂതികളുടെ ആക്രമണം അടിക്കടി വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ സൗദി പ്രതിരോധം വര്‍ധിപ്പിച്ചിട്ടുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *