കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി

വെള്ളത്തിലായ നടേലക്കണ്ടി രാജീവൻ്റ വീട്
കൊയിലാണ്ടി: കനത്ത മഴ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. യാത്രാദുരിതം രൂക്ഷം.

കൊയിലാണ്ടി കൊരയങ്ങാട് വാർഡിലെ അമ്പാടി റോഡ് പൂർണ്ണമായും വെള്ളത്തിലായി.ഇതിനടുത്തുള്ളവയൽ പുര ഭാഗത്തെ നിരവധി വീടുകളും വെള്ളത്തിലായി.

നടേലക്കണ്ടി റോഡ്, സ്റ്റേഡിയത്തിനു പിറകുവശത്തെ റോഡും വെള്ളക്കെട്ടിലായി ഇവിടെ നടേലക്കണ്ടി രാജീവൻ, ബാലകൃഷ്ണ പണിക്കർ ,ഡോ.അനുദേവാനന്ദ്, ഷർഷാദ് തുടങ്ങിയവരുടെ വീടുകൾ വെള്ളത്തിലായി ഇവിടെ നിരവധി വർഷമായി മഴക്കാലത്ത് ദുരിതം തുടരുന്നതായി വീട്ടുടമകൾ പറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *