പ്രേതം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന മനുഷ്യന്‍. ആത്മാവ് മനുഷ്യന്റെ മരണശേഷം ഭൂമിയില്‍ നിലകൊള്ളുന്നു എന്ന് മതഗ്രന്ഥങ്ങളും മുത്തശ്ശിക്കഥകളും അടിവരയിട്ട് ഉറപ്പിക്കുന്നു. ശാസ്ത്രത്തിനു പോലും പിടികൊടുക്കാത്ത ഈ ബൗദ്ധിക പ്രതിഭാസം ഇന്നും ചോദ്യചിഹ്നമാണ്, എന്നാല്‍ ചലച്ചിത്രത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് ഇത്തരം കഥകള്‍. പ്രതികാരദാഹിയായ പ്രേതാത്മാവിന്റെ കഥ എല്ലാ ഭാഷാചിത്രങ്ങളിലും വിജയിച്ചിട്ടുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം തമിഴില്‍ തുടക്കം കുറിച്ച കാഞ്ചനയുടെ വിജത്തെ പിന്‍തുടര്‍ന്ന് ട്രെന്റ് സെറ്ററായി മാറിയ ഹോറര്‍ ചിത്രങ്ങളോട് ചേര്‍ത്തുവെയ്ക്കാന്‍ സാങ്കേതികമികവോടെ എത്തുന്ന ചിത്രമാണ് ഫിബ്രവരി 31st . ദുര്‍ഗ്ഗ ആര്‍ട്ടിന്റെ ബാനറില്‍ ആര്‍.കെ.വിദ്യാധരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര രംഗത്തെ പരിചയ സമ്പന്നനായ നവാഗതന്‍ എസ്.എസ്.പ്രേംകുമാര്‍ സംവിധാനം ചെയ്യുന്നു. യുവത്വം ആഘോഷമാക്കിയ ചെറുപ്പക്കാരനാണ് നിഖില്‍. പുത്തന്‍ തലമുറയുടെ എല്ലാ ചെയ്തികളും കൈവശമുള്ള ഈ ചെറുപ്പക്കാരന്റെ ദൗര്‍ബല്യം സ്ത്രീകളാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന അയാളുടെ ജീവിതത്തിലൂടെ നിരവധി പെണ്‍കുട്ടികള്‍ കടന്നു പോയിട്ടുണ്ട്.
ഇതിനിടയില്‍ പരിചപ്പെട്ട രാഗിണിയുമായുള്ള പ്രണയം കൂടുതല്‍ ദൃഡമായി വന്നപ്പോള്‍ വിവാഹം കഴിക്കുവാന്‍ രാഗിണി ആവശ്യപ്പെട്ടു. ബുദ്ധിമാനും സമര്‍ത്ഥനുമായ നിഖില്‍ രാഗിണിയുടെ ആവശ്യം അംഗീകരിക്കുകയും വിവാഹത്തിന് ഒരു ദിവസം ഉറപ്പിക്കുകയും ചെയ്തു. ഫിബ്രവരി 31st എന്ന ദിവസമായിരുന്നു അത്. ആദ്യം കേട്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും പിന്നീടാണ് ഫിബ്രവരി 31st ദിവസത്തെ പറ്റി രാഗിണി ചിന്തിച്ചത്. ഫിബ്രവരി 31st എന്ന ഒരു ദിവസം ഇല്ലെന്നും താന്‍ ചീറ്റു ചെയ്യപ്പെടുകയാണെന്നും മനസിലാക്കിയ രാഗിണി നിഖിലുമായി വാക്ക് തര്‍ക്കത്തിലായി ഇതിനിടയില്‍. നിഖില്‍ രാഗിണിയെ കൊല ചെയ്തു. രാഗിണിയുടെ മരണത്തിനുശേഷം അവളുടെ ആത്മാവ് നിഖിലിനോട് ചെയ്യുന്ന പ്രതികാരമാണ് കഥാസഞ്ചാരം ഹോററും ആക്ഷനും ഗ്ലാമറും ചേര്‍ന്ന ഈ ചിത്രം വിനോദ ചിത്രങ്ങളുടെ ഗണത്തിലെ പതിവ് മസാലകൂട്ടുകള്‍ ചേര്‍ത്താണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നെ തെരിയാത് എന്ന ചിത്രത്തിലൂടെ കടന്നു വന്ന യുവനടന്‍ നിഥിനാണ് നായകനാകുന്നത്. പുതുമുഖം നിരജ്ജനയാണ് നായിക. കൂടാതെ മോഡല്‍താരമായ അംഗിതാറെഡ്ഡി, ഐഷാ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. പഴമയും പുതുമയും ഒരുപോലെ സന്നിവേശിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ഭയത്തിലും ആഴത്തിലും അത്ഭുതപ്പെടുത്തുന്ന നിരവധി രംഗങ്ങള്‍ കൊണ്ട് സമ്പന്നമാക്കി ഹോറര്‍ ചിത്രങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ ഒരുക്കിയ ഈ ചിത്രം തമിഴ്‌നാട്ടില്‍ നേടിയ വിജയത്തിനു ശേഷം കേരളത്തില്‍ എത്തുകയാണ്. ഛായാഗ്രഹണം അനൂപ് കുമാര്‍, എഡിറ്റിംഗ് പ്രവീണ്‍, ആര്‍ട്ട് രമേഷ്, പരസ്യകല സത്യന്‍സ് എന്നീ മലയാളി സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നു. ധനലക്ഷ്മി ആന്റ് ശിവശക്തി റിലീസ് ചിത്രം കേരളത്തില്‍ മാര്‍ച്ച് 28 ന് പ്രദര്‍ശനത്തിനെത്തിക്കും.
