തേൻ ആരോഗ്യത്തിന് ഉത്തമമാണ് എന്ന് ഏവർക്കുംമറിയാം. തേൻ നല്ല ഒരു ആൻറി ഓക്സൈഡാണ്.സ്ഥിരമായി തേൻ കഴിച്ചാൽ കാൻസറിപ്പോലും ചെറുക്കുന്നതാണ്.എന്നാൽ പാൽ പോഷകങ്ങളുടെയും, വൈറ്റമിൻ സിയും കലവറയാണ്.അങ്ങിനെയെങ്കിൽ ഇവ രണ്ടും ചേർത്ത് കഴിച്ചാലോ? പാലിൽ തേൻ ചേർത്ത് കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യൂന്തമമാണ്.ശരീരത്തിന്റെ (പതിരോധശേഷി പതിൻമടങ്ങ് വർദ്ധിപ്പിക്കും. കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ, തുടങ്ങി വൈറ്റമിൻ സി നെയും മിനറൽസിനെയും ഇരട്ടിയായി ശരീരം നേടുമെന്നതാണ് പാലിലേക്ക് തേൻ മിക്സ് ചെയ്യുമ്പോൾ സംഭവിക്കുന്നത്. ചൂടു പാലിൽ തേൻ ചേർത്ത് ഉറങ്ങുന്നതിന് മുമ്പു കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.ശരീരത്തിലെ പേശികൾക്ക് ഏറെ നല്ലതാണ് ഇത്തരത്തിൽ പാൽ കഴിക്കുന്നത്. ദഹന(പ(കിയ മെച്ചപ്പെടുത്താനും ഇത് ഏറെ നല്ലതാണ്.ദിവസേന വ്യായാമം ചെയ്യുന്നവർ വ്യായാമം ചെയ്തതിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് ഒരു ഗ്ലാസ് പാലിൽ ഒരു സ്പൂൺ തേൻ ചേർത്ത ശേഷം കഴിച്ചാൽ ഇത് നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്.












