ബാറുകള്‍ അടച്ചുപൂട്ടിയതിനുശേഷം കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. എന്നാല്‍ ബിയറിന്റെയും വൈനിന്റെയും ഉപഭോഗം കൂടുകയും ചെയ്തു. 2014 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍വഴി വില്‍പ്പന നടത്തിയതു 133.30 ലക്ഷം കെയ്‌സ് മദ്യമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍വരെയുള്ള കാലയളവില്‍ വിറ്റതാകട്ടെ 118.21 ലക്ഷം കെയ്‌സും. 2014നെ അപേക്ഷിച്ച് 2015ലെ ആദ്യ ആറുമാസംകൊണ്ടു വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ 11 ശതമാനം കുറവുണ്ടായി. അതേസമയം 12 ശതമാനം മാത്രം ആല്‍ക്കഹോള്‍ കലര്‍ന്ന ബിയര്‍, വൈന്‍ എന്നിവയുടെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുള്ളത്. 2014 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍വരെയുള്ള കാലയളവില്‍ 52.45 ലക്ഷം കെയ്‌സ് ബിയര്‍ വില്‍പ്പന നടത്തിയ സ്ഥാനത്തു ഈ വര്‍ഷം 87.97 ശതമാനമായിരുന്നു വില്‍പ്പന. 68 ശതമാനമാണ് വര്‍ധന. പ്രതിവര്‍ഷം 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനവും വിദേശമദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളുടെ പരാതിയുള്ളതും വില്‍പ്പന കുറവുള്ളതും ദേശീയപാതയോരത്തു പ്രവര്‍ത്തിക്കുന്നതുമായ ഔട്ട്‌ലെറ്റുകളാണ് 10 ശതമാനത്തില്‍ ഉള്‍പ്പെടുത്തി പ്രതിവര്‍ഷം പൂട്ടുന്നതെന്നാണ് എക്‌െൈസസ് അധികൃതര്‍ പറയുന്നത്.













