ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി

പന്തലായനി ബ്ലോക്കിൽ സമ്പൂർണ്ണ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി.
ആറു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന ശില്പശാല കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലേയും മുഴുവൻ വാർഡുകളിലും ഹോം ഷോപ്പുകൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇതിൻറെ ഭാഗമായി പുതുതായി നൂറോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. സെപ്റ്റംബർ ആദ്യവാരത്തോടെ കൂടി സമ്പൂർണ്ണ ഹോം ഷോപ്പ് പ്രഖ്യാപന പരിപാടി നടത്തും.
ഉദ്ഘാടനച്ചടങ്ങിൽ ഹോം ഷോപ്പ് പ്രസിഡൻറ് സി. ഷീബ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ നീതു .എ, ബ്ലോക്ക് കോഡിനേറ്റർ പ്രഷീത, ഖാദർ വെള്ളിയൂർ, അരുണിമ കണയങ്കോട്, ബിന്ദു മേലൂർ, ഇന്ദിര.കെ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ സതീശൻ നന്ദി രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *