നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി


പ്രശസ്ത നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഖൂബ് ചലേഗ ക്യാമ്പയിന്റെ ശ്രദ്ധേയമായ വിജയത്തെ തുടര്‍ന്നാണ് ഈ പങ്കാളിത്ത വിപുലീകരണമെന്നും കമ്പനി അറിയിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വിശ്വസനീയവും നൂതനവുമായ ആശയവിനിമയ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള എച്ച്എംഡിയുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ജിമ്മി ഷെര്‍ഗിലുമായുള്ള ആദ്യ സഹകരണം എച്ച്എംഡിയുടെ പ്രതിബദ്ധതയുമായി ജിമ്മി ഷെര്‍ഗിലിന്റെ ആധികാരിക വ്യക്തിത്വം തികച്ചും സംയോജിക്കുകയും, പ്രാരംഭ സഹകരണം ശക്തമായ അടിത്തറ സ്ഥാപിക്കുകയും ചെയ്തു.


ഇതേതുടര്‍ന്നാണ് ഇന്ത്യയില്‍ എച്ച്എംഡിയുടെ ഫീച്ചര്‍ ഫോണ്‍ നിരയുടെ മുഖമായി ജിമ്മി ഷെര്‍ഗിലിന് തന്നെ തുടര്‍ച്ച നല്‍കാന്‍ ബ്രാന്‍ഡിനെ പ്രേരിപ്പിച്ചത്. സഹകരണ വിപുലീകരണത്തെ തുടര്‍ന്ന് എച്ച്എംഡിയുടെ ഫീച്ചര്‍ ഫോണുകളുമായി ബന്ധപ്പെട്ട് വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം വരാനിരിക്കുന്ന ക്യാമ്പയിനുകളില്‍ ജിമ്മി ഷെര്‍ഗില്‍ പ്രത്യക്ഷപ്പെടും.


ജിമ്മി ഷെര്‍ഗിലുമായുള്ള തങ്ങളുടെ ബന്ധം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു. പ്രേക്ഷകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വിശ്വസനീയമായ സ്‌ക്രീന്‍ സാനിധ്യവും തങ്ങളുടെ ബ്രാന്‍ഡ് ദൗത്യവും നൂതന നിലയും വലിയ തോതില്‍ ആളുകള്‍ക്കിടയിലേക്കെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസുമായുള്ള തന്റെ പ്രയാണം മികച്ചതായിരുന്നുവെന്നും, ഈ ബന്ധം തുടരുന്നതില്‍ ആവേശത്തിലാണെന്നും ജിമ്മി ഷെര്‍ഗില്‍ പറഞ്ഞു.



Sharing is Caring