മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി

മലയാളത്തിന്റെ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി. പിതാവ് ജോർജ് ഈഡനുമായി എറണാകുളം ലോ കോളജിൽ ഒരുമിച്ച് പഠിച്ച കാലയളവ് മുതൽ ഒരുപാട് കഥകൾ മമ്മൂക്കയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ കേട്ട കഥകളെല്ലാം ഒരു പരുക്കനായ ദാർഷ്ട്യം നിറഞ്ഞ മമ്മുക്കയുടെ രൂപമാണ് മനസിലുണ്ടായിരുന്നത് എങ്കിലും എനിക്ക് വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങൾ വ്യത്യസ്ഥമാണെന്നും ഹൈബി ഈഡൻ പറഞ്ഞു .

യഥാർത്ഥത്തിൽ ഒരു കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്‌യു പ്രവർത്തനങ്ങളുമായി നടക്കുമ്പോൾ വളരെ സൗമ്യതയോടുകൂടി ഞങ്ങളെയെല്ലാം ചെർത്ത് പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോരിച്ചോറിയുന്ന മഴത്ത് ആണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണാൻ പോകുന്നത്. അന്ന് വളരെ സൗമ്യനായി എന്നെ ചേർത്ത് നിർത്തി വീട്ടിലേക്ക് സ്വീകരിച്ചു.

അത്പോലെ തന്നെ പുറത്ത് നമ്മൾ കേൾക്കുന്ന മമ്മൂക്കയല്ല യഥാർത്ഥ മമ്മൂക്ക. മമ്മൂക്ക ചെയ്യുന്ന ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഉണ്ട് കൂടെയുള്ള ആളുകളെ സംരക്ഷിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും മലയാളത്തിൽ ഇതുപോലൊരു നടൻ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

നടൻ എന്നതിന് അപ്പുറം ഒരു നല്ല മനുഷ്യനാണ് അദ്ദേഹമെന്നും പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഹൈബി ഈഡൻ സംസാരിച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *