കടലയുടെ 8 ആരോഗ്യ ഗുണങ്ങൾ: അയൺ മുതൽ പ്രോട്ടീൻ വരെ

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. അവയിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കടല ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാൽ വിളർച്ച തടയാനും ഊർജ നില വർധിപ്പിക്കാനും കഴിയും. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വളരുന്ന കുട്ടികൾക്കും ഇത് വളരെ ഗുണകരമാണ്.
സസ്യാഹാരികൾക്ക് കടലയിലൂടെ പ്രോട്ടീൻ ലഭിക്കും
ഇതിൽ നാരുകൾ അടങ്ങിയിട്ടുളളതിനാൽ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബർ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
കടലയിൽ ഉയർന്ന ഫൈബർ, ആന്റിഓക്സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

മുഖം വൃത്തിയാക്കാനും കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളിൽ കലർത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെളളത്തിൽ മുഖം കഴുകുക. വാർധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകൾ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു.

കടലയിലെ കാർബോഹൈഡ്രേറ്റുകൾ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് കടല പോരാടുന്നു.
മുടികൊഴിച്ചിൽ തടയാനും കടല സഹായിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *