ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അസോസിയേറ്റ് സ്പോണ്‍സറായി ഹെര്‍ബലൈഫ് ഇന്ത്യ

കൊച്ചി: ആഗോള പ്രീമിയര്‍ ഹെല്‍ത്ത് ആന്‍റ് വെല്‍നസ് കമ്പനിയായ ഹെര്‍ബലൈഫ് ഇന്ത്യ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023ലെ ഡിജിറ്റല്‍ സ്ട്രീമിങ് അസോസിയേറ്റ് സ്പോണ്‍സര്‍ എന്ന നിലയില്‍ ഡിസ്നി+ഹോട്ട്സ്റ്റാറുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ വര്‍ഷമാദ്യം ഐപിഎല്ലുമായുള്ള വിജയകരമായ പങ്കാളിത്തത്തെത്തുടര്‍ന്ന് ഉപഭൂഖണ്ഡത്തിലെ സ്പോര്‍ട്സിനോടുള്ള ഹെര്‍ബലൈഫിന്‍റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ഈ സഹകരണം.

2023 ഒക്ടോബര്‍ 5നാണ് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്. നവംബര്‍ 19ന് അഹമ്മദാബാദിലാണ് ഫൈനല്‍ മത്സരം. ടൂര്‍ണമെന്‍റിലെ 48 മത്സരങ്ങളും ഡിസ്നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ് ഫോമിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കായിക മത്സരങ്ങളുടെ സ്ട്രീമിംഗുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹെര്‍ബലൈഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ അജയ് ഖന്ന പറഞ്ഞു. നൂറുകണക്കിന് ലോകോത്തര അത്ലറ്റുകളുമായും കായിക മത്സരങ്ങളുമായുള്ള പങ്കാളിത്തത്തിന് പേരുകേട്ടതാണ് ഹെര്‍ബലൈഫ്. 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്‍റെ സ്ട്രീമിംഗ് ആ പട്ടികയിലേക്ക് ചേര്‍ക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ക്രിക്കറ്റിന് ഇത് ആവേശമുണര്‍ത്തുന്ന സമയമാണ്, ഈ അവിശ്വസനീയമായ കായിക വിനോദത്തോടുള്ള ഞങ്ങളുടെ അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹകരണം. മെച്ചപ്പെട്ട പോഷകാഹാരത്തിനായുള്ള ഹെര്‍ബലൈഫിന്‍റെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം, ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിലൂടെ അവരുടെ മുഴുവന്‍ സാധ്യതകളും നേടാന്‍ ഇത് ആളുകളെ ശാക്തീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള 150ലധികം അത്ലറ്റുകളുടെയും ടീമുകളുടെയും ലീഗുകളുടെയും സ്പോണ്‍സര്‍ഷിപ്പില്‍ ഹെര്‍ബലൈഫ് അഭിമാനിക്കുന്നുണ്ട്, അവരെല്ലാം മതിയായ പോഷകാഹാരത്തിലൂടെ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ദൃഢാസക്തി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. വിരാട് കോഹ്ലി, സ്മൃതി മന്ദാന, ലക്ഷ്യ സെന്‍, മാണിക ബത്ര, മേരി കോം, പാരാ ബാഡ്മിന്‍റണ്‍ താരം പാലക് കോഹ്ലി തുടങ്ങിയ അത്ലറ്റുകള്‍ക്കും, ഐപിഎല്‍, സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് സമ്മര്‍ ഗെയിംസ്, അയണ്‍മാന്‍ ഗോവ തുടങ്ങിയ പ്രധാന കായിക മത്സരങ്ങള്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഹെര്‍ബലൈഫ് പിന്തുണ നല്‍കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *