സംസ്ഥാനത്ത് കനത്ത മഴ, ആറു പേര്‍ മരിച്ചു, ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 60 സെ.മി വീതം ഉയര്‍ത്തി. മണിയാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 80 സെ.മി ഉയര്‍ത്തിയിട്ടുണ്ട്.ഉടന്‍ തന്നെ 7.5 സെ.മി വീതം നാലു ഷട്ടറുകളും വൈകീട്ട് 04:00 ന് 10 സെ.മി വീതവും തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.

തുടര്‍ച്ചയായ രണ്ടാം ദിവസവും ഉച്ചയ്ക്ക് ശേഷമാണ് മലയോര മേഖലകളില്‍ മഴ അതിശക്തമായത്. ശക്തമായ മഴയില്‍ മലയോര മേഖലകളില്‍ മരച്ചില്ലകള്‍ ഒടിഞ്ഞ് വീണ് വ്യാപകമായി റോഡ് ഗതാഗതം തടസപ്പെട്ടു. കോട്ടയം മുന്നിലവില്‍ ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴയില്‍ ആറിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. മീനച്ചിലാറിന്റെ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *