സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്തമഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം ഓഗസ്റ്റ് രണ്ടിന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിങ്കളാഴ്ച വയനാട് ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക -തമിഴ് നാട് തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയാണ് മഴ ശക്തമാകാന്‍ കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *