ഏറെ ജനകീയമായ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ വിഡിയോ ഗെയിം സീരീസിൻ്റെ ആറാം പതിപ്പിൽ മുഖ്യകഥാപാത്രമായി യുവതി

ഏറെ ജനകീയമായ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ വിഡിയോ ഗെയിം സീരീസിൻ്റെ ആറാം പതിപ്പിൽ മുഖ്യകഥാപാത്രമായി യുവതി. ജിടിഎയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ കഥാപാത്രം മുഖ്യ കഥാപാത്രമായി എത്തുന്നത്. ലാറ്റിനമേരിക്കൻ സ്വദേശിയായ യുവതിയാണ് കഥാപാത്രം. പ്രധാന കഥാപാത്രമായ രണ്ട് പേരിൽ പെട്ടയാളാണ് യുവതി. രണ്ടാമത്തെയാൾ പതിവുപോലെ പുരുഷനാണ്. കുപ്രസിദ്ധ ബാങ്ക് കൊള്ളക്കാരായ ബോണി-ക്ലൈഡ് ദമ്പതിമാരാണ് ഈ കഥാപാത്രങ്ങളുടെ റഫറൻസ്.

മുൻകാലങ്ങളിൽ ഇറങ്ങിയിരുന്ന ജിടിഎ ഗെയിമുകളിലെ സ്ത്രീവിരുദ്ധതയും അധകൃത വർഗങ്ങളോടുള്ള പാർശ്വവത്കരണവുമൊക്കെ 2018ൽ വമ്പൻ വിവാദമായിരുന്നു. ഇതോടൊപ്പം കൂടുതൽ സമയം ജോലിയെടുപ്പിക്കുന്നു എന്നും അതിനുള്ള ശമ്പളം നൽകുന്നില്ല എന്നുമുള്ള ആരോപണങ്ങളുമായി ജീവനക്കാരും രംഗത്തെത്തിയതോടെ ജിടിഎ ഗെയിം സ്റ്റുഡിയോ ആയ റോക്ക്‌സ്റ്റാർ പ്രതിരോധത്തിലായി. തുടർന്ന് 2019ൽ കമ്പനി ചില മാറ്റങ്ങൾ വരുത്തി. ക്രിയേറ്റിവ് ഡയറക്ടറായി ഏറെക്കാലം ജോലി ചെയ്ത ഡാൻ ഹൗസറെ പിരിച്ചുവിട്ടതടക്കമുള്ള നടപടികൾ ഇങ്ങനെ എടുത്തതാണ്. ഇതോടൊപ്പം വംശീയത, സ്ത്രീവിരുദ്ധത, ട്രാൻസ് വിരുദ്ധത എന്നിങ്ങനെയുള്ള സീനുകളും ജോക്കുകളുമൊക്കെ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടൊപ്പമാണ് ഇപ്പോൾ മുഖ്യകഥാപാത്രമായി ഒരു യുവതിയെയും തീരുമാനിച്ചിരിക്കുന്നത്.

2013ലാണ് ‘ജിടിഎ 5’ ഇറങ്ങിയത്. 9 വർഷം കഴിഞ്ഞിട്ടും അടുത്ത ഗെയിം റിലീസാവാത്തതിനു കാരണം ഇതൊക്കെയാണെന്നാണ് റിപ്പോർട്ട്. 2023ലോ 24ലോ ‘ജിടിഎ 6’ റിലീസായേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *