തമിഴ്‌നാട്ടില്‍ കനത്തമഴ തുടരുന്നു;മരിച്ചവരുടെ എണ്ണം 55 ആയി


തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മൂന്ന്‌ ദിവസം കൂടി മഴ തുടരുമെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്‌.തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ മിക്കഭാഗങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്‌. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്‌. 15 ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു.പ്രധാന റോഡുകളില്‍ വെള്ളം കയറിയത്‌ മണിക്കൂറുകളോളം ഗതാഗതം താറുമാറാക്കി. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകിയാണ്‌ സര്‍വീസ്‌ നടത്തുന്നത്‌.




Sharing is Caring