അമേരിക്കയിലെ നെവാദ സംസ്ഥാനത്ത് ഉഷ്ണതരംഗം

അമേരിക്കയിലെ നെവാദ സംസ്ഥാനത്തെ ഡെത്ത് വാലി റെക്കോഡ് ചൂടിന് തൊട്ടരികെ. 126 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ 52 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നു വീണ്ടും ചൂടു കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇങ്ങനെ വന്നാല്‍ റെക്കോഡ് വീണ്ടും തിരുത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത്.

പുലര്‍ച്ചെ തന്നെ ചൂട് 42 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഇവിടെ കുറഞ്ഞ താപനില ഇന്നലെ രാത്രി 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 1913 ല്‍ ഇവിടെ തന്നെ രേഖപ്പെടുത്തിയ 134 ഡിഗ്രി ഫാരന്‍ ഹീറ്റിന്റെ റെക്കോര്‍ഡ് (56 ഡിഗ്രി സെല്‍ഷ്യസ്) ഭൂമിയിലെ തന്നെ ഏറ്റവും കൂടിയ ചൂടിന്റേതാണ്.

അതിനടുത്തേക്കാണ് ഇപ്പോഴത്തെ ഉഷ്ണതരംഗം സംസ്ഥാനത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്.

2020 ഓഗസ്റ്റില്‍ സമാനമായ രീതിയില്‍ ചൂട് ഉയര്‍ന്നിരുന്നു. മാറുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ് ഈ കൊടും ചൂടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഉഷ്ണതരംഗത്തിന്റെ ഭാഗമായി നിരവധി പേര്‍ക്ക് യുഎസിലും ക്യാനഡയിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും വരും ദിവസങ്ങളില്‍ റെക്കോര്‍ഡ് താപനിലയെ അഭിമുഖീകരിച്ചേക്കും.

ജൂണ്‍ അവസാനത്തോടെ പസഫിക് വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ കടുത്ത താപനില ഒറിഗോണിലും വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലും 200 ഓളം മരണങ്ങള്‍ക്ക് കാരണമായി. വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ വലയം ചെയ്ത അതേ കാലാവസ്ഥ കാരണം കാലിഫോര്‍ണിയയിലും തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും കാട്ടുതീ വലിയതോതില്‍ കത്തിപ്പടര്‍ന്നിട്ടുണ്ട്. പകല്‍ 100 മുതല്‍ 120 ഡിഗ്രി വരെ കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങളില്‍ താപനില ഉയര്‍ന്നു. ഇതിനകം വെള്ളിയാഴ്ച, ടഹോ തടാകത്തിന് വടക്ക് അതിവേഗം കാട്ടുതീ പടര്‍ന്നു, കാലിഫോര്‍ണിയയിലെയും നെവാഡയിലെയും പലേടത്തും ജനങ്ങള്‍ സുരക്ഷിതപ്രദേശത്തേക്ക് പലായനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *