പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി കെട്ടി പഞ്ചായത്തോഫീസില്‍ തൂങ്ങിമരിച്ചു

പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി കെട്ടി പഞ്ചായത്തോഫീസില്‍ തൂങ്ങിമരിച്ചു. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം . മൊയിന്‍ കുട്ടി വൈദ്യര്‍ സ്്മാരക സമിതി മുന്‍ സെക്രട്ടറി റസാഖ് പഴം പൊറോട്ട് എന്നയാളെയാണ് ഈ വിധത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഗ്രാമ പഞ്ചായത്ത് അധികൃതരുമായുള്ള തര്‍ക്കാണ് ഇയാളുടെ ആത്മഹത്യക്ക് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്വകാര്യ വ്യക്തിയുടെ പ്‌ളാസ്റ്റിക്ക് മാലിന്യ പ്‌ളാന്റുമായി ഇയാള്‍ക്ക് തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയം പരിഹരിക്കാന്‍ നിരവധി തവണ പരാതിനല്‍കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇയാള്‍ ഉന്നയിച്ച പരാതിക്ക് അനുകൂലമായ പരിഹാരം കാണാന്‍ പഞ്ചായത്തിന് കഴിഞ്ഞില്ല. ഇതില്‍ മനം നൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം നടപടി്ക്രമങ്ങള്‍ക്കായി മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *