വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്


വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്നും ഹമാസ്. ചര്‍ച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ ഹിന്ദിയാണ് വ്യക്തമാക്കിയത്. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം തയാറാക്കിയ കരാര്‍ ഇസ്രായേല്‍ പാലിക്കുകയാണ് ചെയ്യേണ്ടത്. ഇസ്രായേല്‍ അത് പാലിക്കുകയാണെങ്കില്‍ കരാര്‍ നടപ്പാക്കാന്‍ ഹമാസും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവരുടെ ക്ഷണത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കെയ്റോയിലോ ദോഹയിലോ ചര്‍ച്ച നടത്താമെന്നായിരുന്നു തീരുമാനം. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതും വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ സ്വാധീനിച്ചിട്ടുണ്ട്.



Sharing is Caring