അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ്


ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.അതേസമയം, ഇസ്രയേല്‍ അക്രമണം തുടരുന്നതിനിടെ. കൂടുതല്‍ വിദേശികള്‍ വ്യാഴാഴ്ച ഗാസ മുനമ്പ് വിടാന്‍ തയ്യാറായി.


റഫാ അതിര്‍ത്തിയിലൂടെ ഗുരുതരമായി പരിക്കേറ്റ പലസ്തീന്‍ കാരും 320 വിദേശ പൗരന്മാരും ബുധനാഴ്ച ഈജിപ്തിലേക്ക് കടന്നു.ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, യുകെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് അതിര്‍ത്തി കടന്നത്. റഫാ അതിര്‍ത്തി വ്യാഴാഴ്ച വീണ്ടും തുറക്കുമെന്നും കൂടുതല്‍ വിദേശികള്‍ക്ക് പുറത്തുകടക്കാമെന്നും അധികൃതര്‍ പറഞ്ഞു. ഏകദേശം 7,500 വിദേശ പാസ്‌പോര്‍ട്ട് കൈവശം വെച്ചവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാസ വിടുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring