അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക മുൻകൂർ ജാമ്യാപേക്ഷ നൽകി


കാസർഗോഡ് സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഈ മാസം ഏഴിന് ജാമ്യ ഹർജി കോടതി പരിഗണിക്കും. പ്രധാനധ്യാപിക ഒളിവിൽ തുടരുകയാണ്.


കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം.കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.




Sharing is Caring