ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശം;ആളെ കണ്ടെത്തി

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം പരിഭ്രാന്തി പരത്തി. പിന്നാലെ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ സെല്ലിലേക്കു ഫോണ്‍ സന്ദേശമെത്തിയത്.

പിന്നാലെ പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കു മാറ്റി. ഗുരുവായൂര്‍ നെന്മിനിയില്‍ താമസിക്കുന്ന സജീവന്‍ കോഴിപ്പറമ്പില്‍ എന്നയാളാണ് ഫോണ്‍ ചെയ്തതെന്നു മനസിലായി.

കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ നേരത്തേ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കേസുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *