മന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

മന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയതയ്‌ക്കെതിരെയാണ് മന്ത്രി സംസാരിച്ചത്. അത് വഴി പ്രാദേശിക വാദം ആളിക്കത്തിക്കാനായിരുന്നു നീക്കം. ഇനിയും ആ പ്രസ്താവന ആവര്‍ത്തിച്ചാല്‍ മന്ത്രി വിവരമറിയും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കി. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *