‘കാന്താര’ നവംബര്‍ 18ന് ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും


കെജിഎഫ് സീരീസിന് പിന്നാലെ കന്നഡ സിനിമാ ലോകത്തുനിന്ന് വന്‍ വിജയമായി മാറിയ പുതിയ ചിത്രം ‘കാന്താര’ നവംബര്‍ രണ്ടാം പകുതിയില്‍ ഒടിടി പ്രദര്‍ശനത്തിന് ലഭ്യമാകും.


ആമസോണ്‍ പ്രൈം നവംബര്‍ 18 ആണ് ഇപ്പോള്‍ റിലീസിനായി നിശ്ചയിച്ചിട്ടുള്ളത്. അതിനിടെ ചിത്രം ആഗോള ബോക്സ് ഓഫിസില്‍ 310 കോടി രൂപയുടെ ഗ്രോസ് കളക്ഷനിലേക്ക് എത്തിയിട്ടുണ്ട്. ആദ്യം കന്നഡയില്‍ മാത്രം റിലീസായ ചിത്രം കര്‍ണാടകത്തില്‍ കെജിഎഫ് ആദ്യ ഭാഗത്തിനു മുകളിലുള്ള കളക്ഷനാണ് നേടിയിട്ടുള്ളതെന്ന് ഇരു ചിത്രങ്ങളുടെയും നിര്‍മാതാക്കളായ ഹോംബാലെ പ്രൊഡക്ഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.


മലയാളം ഉള്‍പ്പടെയുള്ള മറ്റ് ഭാഷാ പതിപ്പുകളും ഇപ്പോള്‍ മികച്ച സ്വീകാര്യതയാണ് നേടുന്നത്. ഹിന്ദി പതിപ്പ് 50 കോടിക്കു മുകളില്‍ കളക്ഷനിലേക്ക് എത്തുമ്ബോള്‍ മലയാളം പതിപ്പ് 10 കോടി പിന്നിട്ടു കഴിഞ്ഞു. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ മുഖ്യ വേഷത്തിലെത്തിയ ചിത്രം മലയാളത്തിലെത്തിച്ച്‌ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച്‌ സെപ്റ്റംബര്‍ 30 ന് റിലീസ് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫിസില്‍ പ്രകമ്ബനം സൃഷ്ടിച്ചതിനൊപ്പെ വിവിധ മേഖലകളിലെ സിനിമാ പ്രവര്‍ത്തകരുടെയും നിരൂപകരുടെയും പ്രശംസ നേടി. തുളുനാടിന്‍റെ തെയ്യം പാരമ്ബര്യത്തിന്‍റെ പശ്ചാത്തലത്തില്‍ മിത്തും ആക്ഷനുമെല്ലാം ചേര്‍ന്ന ചിത്രമാണ് കാന്താര.



Sharing is Caring